KeralaLatest

വെടിക്കെട്ട് നിരോധന ഉത്തരവ് ഉപാധികളോടെ

“Manju”

വെടിക്കെട്ട് നിരോധിക്കാനുള്ള ഉത്തരവ് ഭാഗികമായി റദ്ദാക്കി ഹൈക്കോടതി. സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ വെടിക്കെട്ട് നടത്തുന്നത് നിരോധിക്കാനുള്ള ഉത്തരവിന്മേൽ സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് തീരുമാനം. രാത്രി പത്തിനും രാവിലെ ആറിനുമിടയില്‍ വെടിക്കെട്ടിന് നിയന്ത്രണമുണ്ടെന്നും എന്നാലത് ക്ഷേത്രോത്സവങ്ങള്‍ക്ക് ബാധകമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമയക്രമവും അതാത് ക്ഷേത്രങ്ങളുടെ സാഹചര്യങ്ങളും കണക്കിലെടുത്ത് സർക്കാരിന് തീരുമാനിക്കാമെന്നും കോടതി നിർദേശിച്ചു.

അസമയത്തെ വെടിക്കെട്ട് നിരോധിച്ചുള്ള സിംഗിൾ ബെഞ്ച് ഉത്തരവിൽ അസമയം ഏതാണെന്ന് കോടതി വ്യക്തമാക്കിയിട്ടില്ലെന്നും ഇത് വ്യക്തികൾക്ക് ഇഷ്ടാനുസരണം വ്യഖ്യാനിക്കാൻ ഇടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിലേക്ക് അപ്പീലിന് പോയത്. ഏതെങ്കിലും ക്ഷേത്രത്തിൽ വെടിക്കോപ്പുകൾ അനധികൃതമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ഹർജിക്കാരന് പരാതിയില്ല. പരിഗണനാ വിഷയത്തിന് പുറത്തുള്ള കാര്യമാണ് കോടതി പരിശോധിച്ചതെന്നും സർക്കാർ വാദിച്ചു.

സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പൂർണമായും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിട്ടില്ലെങ്കിലും ഭാഗികമായി നടപ്പിലാക്കാനാണ് തീരുമാനം. ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്താനുള്ള ഇളവ് നൽകി 2005 ൽ സുപ്രീം കോടതി ഉത്തരവായിട്ടുണ്ട്. 2006 ൽ ഇതിനു ഭേദഗതി വരുത്തിയിട്ടുമുണ്ട്. ഹർജിയിലെ ആവശ്യങ്ങൾക്കല്ലത്തെ കേരളത്തിലെ മുഴുവൻ സാഹചര്യം മാറ്റുന്നതരത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ കോടതിക്ക് കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് ഉത്തരവ് ഭാഗികമായി നിരോധിച്ചത്

Related Articles

Back to top button