IndiaLatest

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപ് രാഷ്ട്രത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

“Manju”

ലോകത്തിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപ് രാഷ്ട്രങ്ങളിലൊന്നില്‍ ലോക്ഡൗണ്‍. കിരിബത്തി എന്ന ദ്വീപിലാണ് ചരിത്രത്തിലെ ആദ്യത്തെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ 10 മാസത്തിനിടെ ഫിജിയില്‍ നിന്ന് ദ്വീപിലെത്തിയ ആദ്യ അന്താരാഷ്ട്ര വിമാനത്തിലെ 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനേത്തുടര്‍ന്നാണ് കിരിബാത്തി സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് കിരിബത്തിയില്‍ എത്തിയ വിമാനത്തിലെ 54 യാത്രക്കാരില്‍ 36 പേര്‍ക്ക് വൈറസ് പോസിറ്റീവ് ആണെന്ന് കിരിബാതി സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച വരെ, കിരിബത്തിയില്‍ രണ്ട് വൈറസ് കേസുകള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ലോകത്തിലെ ഒറ്റപ്പെട്ട ദ്വീപുകളിലൊന്നായതിനാല്‍ ഇതുവരെ കൊവിഡ് രഹിതമായിരുന്നു ദ്വീപ്. പകര്‍ച്ചവ്യാധി ആരംഭിച്ചതുമുതല്‍ ഒരിക്കലും ലോക്ഡൗണ്‍ പോലുള്ള ഒരവസ്ഥയിലേക്കും രാജ്യം കടന്നിരുന്നില്ല.

Related Articles

Back to top button