IndiaLatest

കശ്മീരിൽ മണ്ണിടിച്ചിൽ ; ബെയ്‌ലി പാലം തീർത്ത് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ

“Manju”

ശ്രീനഗർ: മണ്ണിടിച്ചിലിൽ തകർന്ന ബെയ്‌ലി പാലം പുനർനിർമ്മിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ. ജമ്മു-ശ്രീനഗർ ദേശീയ പാതയ്ക്ക് സമീപം റംബാനിലാണ് ബിആർഒ പാലം നിർമ്മിച്ചത്. വെറും 60 മണിക്കൂറിനുള്ളിൽ
ബെയ്‌ലി പാലം തീർത്താണ് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ മാതൃകയായത്.

ശനിയാഴ്ച രാവിലെയോടെ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയ ബിആർഒ വിജയകരമായി ട്രയൽ റൺ നടത്തി. വൈകുന്നേരത്തോടെ പാലം വഴിയുള്ള ഗാതഗതം പുനസ്ഥാപിക്കുകയും ചെയ്തു. 40 ടൺ ഭാരം താങ്ങാൻ ശേഷിയുള്ള 120 അടി നീളമുള്ള പാലമാണ് നിർമ്മിച്ചതെന്ന് ബിആർഒ ഉദ്യോഗസ്ഥർ അറിയിച്ചു.

അതിശൈത്യത്തെയും അവഗണിച്ച് രാത്രിയും പകലും തുടർച്ചയായി പ്രവർത്തിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്ന് ബിആർഒ ചീഫ് എഞ്ചിനീയർ ബ്രിഗേഡിയർ ഐ.കെ ജഗ്ഗി പറഞ്ഞു. അടുത്തിടെ ഉണ്ടായ മണ്ണിടിച്ചിലിൽ കേല മോറിലുള്ള പാലം തകർന്നതോടെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ഇതോടെയാണ് ബിആർഒ ദ്രുതഗതിയിൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി പ്രശ്‌നത്തിന് പരിഹാരം കണ്ടത്.

Related Articles

Back to top button