KeralaLatest

നടി ഹരിത ജി നായര്‍ വിവാഹിതയായി

“Manju”

സിനിമ സീരിയൽ താരം ഹരിത ജി.നായർ വിവാഹിതയായി. ദൃശ്യം 2, ട്വൽത് മാൻ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.  ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയാണ് വിനായക് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം.

അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.  വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണ് ഇതെന്നും.നഴ്സിംഗ് പഠനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു റിയാലിറ്റി ഷോയിലേക്കും അവിടെനിന്ന് അഭിനയത്തിലേക്കും ഹരിത എത്തിയത്.

Related Articles

Back to top button