InternationalLatest

തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശവുമായി മന്ത്രാലയം

“Manju”

ജിദ്ദ: ഉംറ തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ നിര്‍ദേശങ്ങള്‍ ഹജ്ജ്, ഉംറ മന്ത്രാലയം പുറപ്പെടുവിച്ചു. ‘ഉംറ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷിതമാണ്’ എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള ബോധവല്‍ക്കരണ സന്ദേശത്തിലാണ് ഈ നിര്‍ദേശങ്ങളുള്ളത്. ടൈല്‍സില്‍ നടക്കുമ്പോള്‍ കാല്‍ വേദന ഉണ്ടാകാതിരിക്കാന്‍ ത്വവാഫിലും സഇയിലും കൂടുതല്‍ നേരം നഗ്നപാദനായി നടക്കാതെ മെഡിക്കല്‍ ഷൂ ധരിക്കണമെന്ന് മന്ത്രാലയം വിശദീകരിച്ചു. സൂര്യാഘാതം ഏല്‍ക്കുന്നത് തടയാന്‍ കുട ഉപയോഗിക്കണം.

ധാരാളം വെള്ളം കുടിക്കുകയും ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ദ്രവരൂപത്തിലുള്ളവ വര്‍ധിപ്പിക്കുകയും വേണം. ചര്‍മം പൊട്ടിപ്പോവുമെന്ന ഭയമുണ്ടെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റുമായി കൂടിയാലോചിച്ച ശേഷം അതിനാവശ്യമായ ക്രീമുകള്‍ ഉപയോഗിക്കണം. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മെഡിക്കല്‍ മാസ്‌ക് ധരിക്കണം. വൃത്തികെട്ടതോ കേടായതോ ആയ മാസ്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കലാണ് അഭികാമ്യമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു.

Related Articles

Back to top button