IndiaLatest

‘എയര്‍ ടാക്സി’ ! 2026 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

“Manju”

നഗരങ്ങളിലെ ആകാശ സഞ്ചാരത്തിന്റെ ഭാവി നിശ്ചയിക്കുന്ന സുപ്രധാന സംരംഭമായ ഇലക്‌ട്രിക് എയര്‍ ടാക്സി ഇന്ത്യയിലും എത്തുന്നു. ഇന്റര്‍ഗ്ലോബ് എന്‍റര്‍പ്രൈസസും ആര്‍ച്ചര്‍ ഏവിയേഷനും സംയുക്തമായാണ് എയര്‍ ടാക്സി അവതരിപ്പിക്കുന്നത്. 2026 ഓടെ ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ എയര്‍ ടാക്സി സേവനങ്ങള്‍ എത്തുമെന്ന് കമ്പനി വ്യക്തമാക്കി. ഏറ്റവും ചെലവ് കുറഞ്ഞ ഓള്‍ഇലക്‌ട്രിക് എയര്‍ ടാക്സിയാണ് രാജ്യത്ത് അവതരിപ്പിക്കുക. നിലവില്‍, രാജ്യം നേരിടുന്ന വായു മലിനീകരണത്തിനും, ഗതാഗത പ്രതിസന്ധിക്കും വലിയ രീതിയില്‍ പരിഹാരം കാണാൻ എയര്‍ ടാക്സി സംവിധാനത്തിന് കഴിയുന്നതാണ്.

അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് എയര്‍ ടാക്സി രൂപകല്‍പ്പന ചെയ്യുക. വിമാനങ്ങള്‍ക്ക് സമമായ ഈ ഉപകരണത്തില്‍ ഒരേസമയം 4 യാത്രക്കാര്‍ക്കും ഒരു പൈലറ്റിനും യാത്ര ചെയ്യാനാകും. പരമാവധി 161 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കാൻ കഴിയുക. ആദ്യ ഘട്ടത്തില്‍ 200 എയര്‍ ടാക്സികള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. തുടര്‍ന്ന് ഡല്‍ഹി, മുംബൈ, ബംഗളൂരു പോലെയുള്ള തിരക്കേറിയ നഗരങ്ങളില്‍ എയര്‍ ടാക്സിയുടെ സേവനം എത്തും. കാറില്‍ 90 മിനിറ്റ് വരെ സമയമെടുത്ത് എത്തിച്ചേരേണ്ട സ്ഥലത്ത് എയര്‍ ടാക്സി ഉപയോഗിച്ച്‌ വെറും 7 മിനിറ്റിനുള്ളില്‍ എത്താനാകും.

Related Articles

Back to top button