InternationalLatest

പച്ചക്കറിയാണെന്ന് തെറ്റിദ്ധരിച്ച്‌ തൊഴിലാളിയെ ഞെരിച്ച്‌ കൊന്ന് റോബോട്ട്

“Manju”

പച്ചക്കറി ബോക്‌സാണെന്ന് തെറ്റിദ്ധരിച്ച്‌ 40-കാരനെ ഞെരിച്ച്‌ കൊന്ന് റോബോട്ട്. ദക്ഷിണകൊറിയയിലെ റോബോട്ട് കമ്പനിയിലെ ജീവനക്കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. രണ്ടു ദിവസം മുമ്പ് റോബോട്ടിന്റെ സെന്‍സറിന് തകരാറുണ്ടെന്ന് പരാതി ലഭിച്ചിരുന്നു, അത് പരിശോധിക്കാനെത്തിയതായിരുന്നു ഇയാള്‍. ജിയോംഗ്‌സാംഗ് പ്രവിശ്യയില്‍ പച്ചക്കറികളെ വേര്‍തിരിച്ച്‌ പാക്ക് ചെയ്യുന്ന റോബോട്ടുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനാണ് ഇയാളെ ചുമതലപ്പെടുത്തിയിരുന്നത്. ജീവനക്കാരനെ എടുത്തുയര്‍ത്തി കഴുത്തൊടിച്ച്‌ തലയും നെഞ്ചും ഞെരിച്ചാണ് റോബോട്ട് കൊലപ്പെടുത്തിയത്.

ബെല്‍ പെപ്പറുകള്‍ അടുക്കിയ ബോക്‌സുകള്‍ ഉയര്‍ത്തി പലകകളില്‍ വച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനിടയിലാണ് പച്ചക്കറിയാണെന്ന് തെറ്റിദ്ധരിച്ച്‌ റോബോട്ട് ജോലിക്കാരനെ ഉയര്‍ത്തിയെടുത്ത് ഞെരിച്ച്‌ കൊന്നത്. ഉടനെ റോബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ റോബോട്ടിന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ വേണമെന്ന് റോബോട്ട് കമ്പനിയോട് പച്ചക്കറി വ്യാപാര സ്ഥാപനം ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Check Also
Close
Back to top button