KeralaLatest

കോവിഡ് മൂലം അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും

“Manju”

തൃശൂര്‍: കോവിഡ്‌ ബാധിച്ച്‌ മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികളുടെ പൂര്‍ണ്ണ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്‌ ദേവസ്വം – പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്‌ണന്‍. കോവിഡ് ബാധിച്ച്‌ രക്ഷിതാക്കളെ നഷ്ടപ്പെട്ട കാഞ്ഞാണി കാരമുക്ക് സ്വദേശി അലന്‍, ഒല്ലൂര്‍ എടക്കുന്നി ലക്ഷം വീട് കോളനിയില്‍ പള്ളിപ്പാടം വിന്‍സന്റിന്റെ മക്കള്‍ അലീന,അനീന എന്നിവരുടെ വീടുകളില്‍ മന്ത്രി സന്ദര്‍ശനം നടത്തി.

ഇരട്ട കുട്ടികളായ അലീന, അനീന എന്നിവരുടെ അമ്മ കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പടെ എല്ലാ സംരക്ഷവും സര്‍ക്കാര്‍ ഏറ്റെടുക്കും. സുപ്രീം കോടതി വിധി വരുന്നതിനു മുമ്പുതന്നെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നതായും മന്ത്രി പറഞ്ഞു.

Related Articles

Back to top button