IndiaLatest

80 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച്‌ പാകിസ്താൻ

“Manju”

കാബൂള്‍: മാലിര്‍ ജയിലില്‍ നിന്ന് 80 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച്‌ പാകിസ്താൻ. കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് തടവില്‍ കഴിയുന്നവരേയും വിട്ടയക്കാനുള്ള തീരുമാനം. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.

മാലിര്‍ ജയിലില്‍ നിന്നും ട്രെയിൻ മാര്‍ഗമാണ് ഇവരെ ലാഹോറില്‍ എത്തിച്ചത്. അതിന് ശേഷം വാഗ അതിര്‍ത്തിയിലെത്തിച്ച ശേഷം ഇന്ത്യൻ അധികൃതര്‍ക്ക് കൈമാറുകയായിരുന്നുവെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അങ്ങേയറ്റം ദരിദ്ര ചുറ്റുപാടില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗമെന്നും ഈദി വെല്‍ഫെയര്‍ ട്രസ്റ്റിലെ ഫൈസല്‍ ഈദി പറയുന്നു. ഈ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ലാഹോറിലേക്ക് പോകാനുള്ള ക്രമീകരണങ്ങള്‍ ചെയ്തത്. കുടുംബത്തോടൊപ്പം ചേരാനുള്ള സന്തോഷത്തിലാണ് എല്ലാവരും ഉള്ളതെന്നും, ഇവര്‍ക്കായി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പണവും സമ്മാനങ്ങളും നല്‍കിയതായും ഫൈസല്‍ ഈദി പറഞ്ഞു.

Related Articles

Back to top button