LatestThiruvananthapuram

അനിശ്ചിതകാല സത്യാഗ്രഹം:  യാക്കോബായ സുറിയാനി സഭ നിവേദനം നൽകി.

“Manju”

ജ്യോതിനാഥ് കെ പി

തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭയ്ക്ക് നീതി ലഭിക്കുന്നതിനും, അവകാശ സംരക്ഷണത്തിനും നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്നു മുതൽ സെക്രട്ടറിയേറ്റിനു മുമ്പിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സഹന സമരത്തിൻ്റെ ഭാഗമായി 12/01/2021 ചൊവ്വാഴ്ച 12.00 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന നിയമസഭാ മാർച്ചിനൊടുവിൽ ബഹു.മുഖ്യമന്ത്രിക്കും, ബഹു. സ്പീക്കർക്കും, ബഹു. പ്രതിപക്ഷ നേതാവിനും നിവേദനങ്ങൾ നൽകുന്നതാണ്.

തുടർന്ന് ഉച്ചകഴിഞ്ഞ് 2.30 ന് സഭയുടെ വർക്കിങ്ങ് കമ്മിറ്റിയുടെയും മാനേജിംഗ് കമ്മറ്റിയുടെയും അടിയന്തിര യോഗം മെത്രാപ്പോലീത്തമാരുടെ സാന്നിദ്ധ്യത്തിൽ പുന്നൻ റോഡ്, സെൻ്റ് പീറ്റേഴ്സ് കത്തീഡ്രലിൽ കൂടുന്നതാണ്. അതിനു ശേഷം സഭയുടെ നിലപാടുകളും സമരമാർഗ്ഗങ്ങളും വിശദീകരിക്കുന്നതിനായ് 4.00 pm ന് സെൻ്റ് പീറ്റേഴ്സ് കത്തീഡ്രലിൽ വച്ച് സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരുടെയും സഭാ ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിൽ പത്രസമ്മേളനം നടത്തുന്നതാണെന്നും

ആയതിലേക്ക് ബഹുമാന്യരായ എല്ലാ മാധ്യമ പ്രതിനിധികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്നും സമരസമിതിക്കു വേണ്ടി, ഫാ സഖറിയ കളരിക്കാട്, വികാരി., (9605499335) ഷെവ.ഡോ.കോശി.എം.ജോർജ്ജ്.( 9496040085) എന്നിവർ അറിയിച്ചു.

Related Articles

Back to top button