IndiaKeralaLatest

സിൽവർ ജൂബിലി ആഘോഷം ;  രണ്ടാം ദിവസ അവലോകന യോഗം ചേർന്നു.

“Manju”

 

ന്യൂഡൽഹി : ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിൽ സിൽവർജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള രണ്ടാമത് ദിവസ അവലോകന യോഗം ഇന്ന് (14-11-2023) ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.  വൈകിട്ട് 8.00 മണിക്ക് ചേർന്ന അവലോകനയോഗത്തിൽ നവംബർ 16 ന് ന്യൂഡൽഹിയിലെത്തുന്ന ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യശിഷ്യപൂജിതയുടെ താമസം, തുടർന്ന് നടക്കുന്ന വർക്കുകൾ, സ്റ്റേജ്, സ്വീകരണം, സെക്യൂരിറ്റി, ലൈറ്റിംഗ്, ഹോസ്പിറ്റൽ, റിസപ്ഷൻ, ദർശനമന്ദിരം, പ്രാർത്ഥനാലയം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ നല്കി.

നവംബർ 17, 20 തീയതികളിലായി നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ ദൽഹി ലഫ്. ഗവർണർ, വൈസ് പ്രസിഡന്റ്, വിവിധ മത സാംസ്കാരിക നവോത്ഥാന രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.  തുടർന്നുള്ള ദിവസങ്ങളിൽ പരിപാടികളിൽ ഭാഗമാകാൻ രാജ്യത്തികത്തും പുറത്തും നിന്നുമായി നിരവധി ഭക്തജനങ്ങൾ ന്യൂഡൽഹി സാകേത് ശാന്തിഗിരി ആശ്രമത്തിൽ എത്തിച്ചേരും.

Related Articles

Back to top button