IndiaLatest

‘തീവണ്ടി ഡ്രൈവര്‍മാര്‍ക്കും’ ഇനി എഐ പിഴ

“Manju”

തീവണ്ടി ഡ്രൈവര്‍മാര്‍ക്കും ഇനി എഐയുടെ പിഴ. ഉറക്കം തൂങ്ങുന്ന ഡ്രൈവര്‍മാരെ കണ്ടെത്താൻ എഐ സംവിധാനം സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. തീവണ്ടിയോടിക്കുമ്പോള്‍ ഇനി കോട്ടുവായിടുന്നതും ഉറക്കം തൂങ്ങുന്നതും എഐയില്‍ പതിഞ്ഞാല്‍ അലാറം മുഴങ്ങുന്ന തരത്തിലാണ് സംവിധാനം. ക്രൂ ഫാറ്റിഗ് സെൻസിങ് എന്ന ഉപകരണമാണ് ലോക്കോ കാബിനില്‍ സ്ഥാപിക്കുന്നത്.

ദക്ഷിണ-മധ്യ റെയില്‍വേ വിജയവാഡ ഡിവിഷനിലെ ട്രെയിനുകളില്‍ എഐ സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങി. എല്ലാ മേഖലകളിലും ഇത് വ്യാപിപ്പിക്കാനാണ് റയില്‍വെയുടെ തീരുമാനം. എഐ സാങ്കേതികവിദ്യയുടെ വരവോടെ ട്രെയിൻ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button