IndiaLatest

ജെ എസ് എസ് ആശ്രമം മഠാധിപതി ഡല്‍ഹി ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു

“Manju”

ന്യൂഡല്‍ഹി: മൈസൂര്‍ ജെ എസ് എസ് ആശ്രമം മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി ശാന്തിഗിരി ഡല്‍ഹി ആശ്രമം സന്ദര്‍ശിച്ചു. ശാന്തിഗിരി സില്‍വര്‍ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സ്വാമിജി സാകേതിലെ ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചത്. ആയിരം വര്‍ഷത്തെ പാരമ്പര്യമുള്ള ആത്മീയ സ്ഥാപനമാണ് ജെ എസ് എസ് ആശ്രമം. പരമ്പരയിലെ 24 -മത് മഠാധിപതിയാണ് ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി . ഭാരതത്തിലെമ്പാടും ആശ്രമശാഖകകളുണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വന്തം സര്‍വകലാശാലയും ഉള്ള സ്ഥാപനമാണ് ജെ എസ് എസ്. ഇന്നലെ (20-11-2023) വൈകുന്നേരം സാകേത് ശാന്തിഗിരി ആശ്രമത്തിലെത്തിയ സ്വാമി സില്‍വര്‍ജൂബിലി മന്ദിരം സന്ദര്‍ശിച്ചശേഷം ആരാധനാലയത്തില്‍ പുഷ്പ സമര്‍പ്പണം നടത്തി. ധ്യാനമഠത്തില്‍ കുറച്ച സമയം ചെലവഴിച്ച സ്വാമി പ്രാര്‍ത്ഥനയിലും പങ്കുകൊണ്ടു. തുടര്‍ന്ന ശാന്തിഗിരി ഡല്‍ഹി വിശ്വാസികളുടെ കുടുംബസംഗമത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ശാന്തിഗിരിയും അദ്ദേഹത്തിന്റെ സ്ഥാപനവും തമ്മിലുള്ള നീണ്ടകാലത്തെ സൗഹൃദത്തെ അനുസ്മരിച്ചുകൊണ്ടാണ് സ്വാമിജി പ്രഭാഷണം നടത്തിയത്. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അദ്ദേഹത്തെ ആദരിച്ചു. സ്വാമി സനേഹാത്മ ജ്ഞാനതപസ്വി, സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, ജനനി പൂജാജ്ഞാന തപസ്വിനി എന്നിവര്‍ സംബന്ധിച്ചു. കുടുംബ സദസില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Related Articles

Back to top button