ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ലഹരിമരുന്നുവേട്ട. 2500 കോടിയലധികം രൂപ വിലവരുന്ന 350 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെയാണ് പിടികൂടിയത്. ഡല്‍ഹി പോലീസ് ഇതുവരെ പിടികൂടിയതില്‍വച്ച് ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്.
ഡല്‍ഹി പോലീസിന്റെ സ്പെഷല്‍ സെല്‍ വിഭാഗമാണ് പരിശോധന നടത്തിയത്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.