LatestThiruvananthapuram
തീര്‍ത്ഥയാത്രയുടെ ഓര്‍മ്മയ്ക്കായി നെല്ലിമരം ആശ്രമാങ്കണത്തില്‍ നട്ടുകൊണ്ടു മടക്കം

ഡല്‍ഹി ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിൽ സിൽവർജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അഭിവന്ദ്യശിഷ്യപൂജിത ആശ്രമാങ്കണത്തില്‍ വൃക്ഷതൈ നട്ടു. നെല്ലിമരം ആണ് നട്ടത്. അതിനുശേഷം പ്രാര്തഥനാലയത്തില് പ്രാര്‍ത്ഥിച്ച അഭിവന്ദ്യശിഷ്യപൂജിത ധ്യാന മഠത്തില്‍ കുറച്ച് സമയം ചെലവഴിച്ചു. തീര്‍ത്ഥയാത്രയില്‍ പങ്കടുത്ത എല്ലാ ആത്മബന്ധുക്കള്‍ക്കും ദര്‍ശനം നല്കി. 12 മണിയുടെ ആരാധനയ്ക്ക് ശേഷം ഡല്‍ഹി എയര്‍പോര്‍ട്ടിലേയ്ക്ക് തിരിച്ച ശിഷ്യപൂജിത വൈകുന്നേരം 7.30 ഓടെ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തിച്ചേരും.