Thrissur

‘പ്രാണ എയർ ഫോർ കെയർ’ പദ്ധതിയിലേക്ക് മെഡിക്കൽ കോളേജ് പൂർവവിദ്യാർഥികൾ സംഭാവന നൽകി.

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പൊതുജന പങ്കാളിത്തത്തോടെ കോവിഡ് രോഗികൾക്ക് വേണ്ട ഓക്‌സിജൻ ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന ‘പ്രാണ എയർ ഫോർ കെയർ’ പദ്ധതിയിലേക്ക് മെഡിക്കൽ കോളേജ് പൂർവവിദ്യാർഥികൾ സംഭാവന നൽകി. എം ബി ബി എസ് രണ്ടാമത്തെ ബാച്ചിലെ വിദ്യാർഥികൾ കോവിഡ് ഐ പി ബെഡുകളിലേക്കായി 16 യൂനിറ്റിനുള്ള 1.92 ലക്ഷം രൂപയാണ് നൽകിയത്. ഒരു യൂനിറ്റിന് 12,000 രൂപയാണ് ചെലവ്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ ആൻഡ്രൂസ് തുക ഏറ്റുവാങ്ങി. ആശുപത്രി സൂപ്രണ്ട് ഡോ. ആർ.ബിജു കൃഷ്ണൻ, ഡോ. ലിജോ കൊള്ളന്നൂർ, ഡോ. ഫെരിയൽ, ഡോ. ടി.എ.ഷീല, ഡോ. സിന്നി, ഡോ. ലേഖ, ടി.ടി. ബെന്നി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button