IndiaInternationalLatest

ക്രി​ക്ക​റ്റ്, ഒരു പാ​ക് താ​ര​ത്തി​നും കൂടി കോ​വി​ഡ്

“Manju”

സിന്ധുമോൾ. ആർ

വെ​ല്ലിം​ഗ്ട​ണ്‍: ട്വ​ന്‍റി-20, ടെ​സ്റ്റ് സീ​രി​സി​നാ​യി ന്യൂ​സി​ല​ന്‍​ഡി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ലെ ഒ​രു താ​ര​ത്തി​ന് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി. ന്യൂ​സി​ല​ന്‍​ഡ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ന്യൂ​സി​ല​ന്‍​ഡി​ലെ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന പാ​ക് ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ ഏ​ഴാ​യി.

പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ള്‍, സ്റ്റാ​ഫ് തു​ട​ങ്ങി 53 അം​ഗ സം​ഘ​മാ​ണ് ന്യൂ​സി​ല​ന്‍​ഡി​ല്‍ ന​വം​ബ​ര്‍ 24ന് ​എ​ത്തി​യ​ത്. അ​ന്നു ത​ന്നെ ശേ​ഖ​രി​ച്ച സ്ര​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് ന്യൂ​സി​ലാ​ന്‍​ഡ് വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട​പ്പോ​ഴാ​ണ് ആ​റ് പാ​ക് താ​ര​ങ്ങ​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ 14 ദി​വ​സ​ത്തെ ക്വാ​റ​ന്റീ​നി​ലാ​ണ്. മ​റ്റു ടീം ​അം​ഗ​ങ്ങ​ളും അ​വ​രു​ടെ താ​മ​സ സ്ഥ​ല​ത്തി​ന്‍റെ പ​രി​സ​ര​ത്തു മാ​ത്ര​മാ​യി ഒ​തു​ങ്ങ​ണം. സാ​മൂ​ഹി​ക ഇ​ട​പെ​ട​ല്‍ അ​നു​വ​ദി​ക്കി​ല്ല.

ഡി​സം​ബ​ര്‍, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​യി മൂ​ന്ന് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളും ര​ണ്ട് ടെ​സ്റ്റു​മാ​ണ് ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രു​ന്ന​ത്. ആ​ദ്യ ട്വ​ന്‍റി-20 മ​ത്സ​രം ഡി​സം​ബ​ര്‍ 18ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​താ​ണ്. പാ​ക് ടീ​മി​ലെ ഒ​രാ​ള്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​മോ​യെ​ന്ന കാ​ര്യം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

Related Articles

Back to top button