KeralaLatest

ജുഡീഷ്യല്‍ സര്‍വീസിലെ വിവിധ തസ്തികളുടെ പേരു് മാറും

“Manju”

തിരുവനന്തപുരം : ജുഡീഷ്യല്‍ സര്‍വീസിലെ വിവിധ തസ്തികളുടെ പേരുകള്‍ മാറ്റാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. മുന്‍സിഫ് മജിസ്ട്രേറ്റ്, സബ് ജഡ്ജ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്നീ തസ്തികകളുടെ പേരാണ് മാറ്റുന്നത്. മുന്‍സിഫ് മജിസ്ട്രേറ്റിന്റെ പേര് സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) എന്നും സബ് ജഡ്ജ്, ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് എന്നീ തസ്തികളുടെ പേര് സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍) എന്നുമാണ് മാറ്റുന്നത്. ജുഡീഷ്യല്‍ തസ്തികകളുടെ പേര് ഏകീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനായി 1991 ലെ കേരള ജുഡീഷ്യല്‍ സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യും.

Related Articles

Back to top button