KeralaLatest

റെയിൽവേ സ്‌റ്റേഷനിൽ സുരക്ഷിത ഭക്ഷണം നൽകുന്നതിൽ കേരളം നമ്പര്‍ വൺ

“Manju”

രാജ്യത്ത് 114 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചു. അതിൽ 21 റെയിൽവേ സ്റ്റേഷനുകൾ കേരളത്തിലാണ്. ഇതുമായി ബന്ധപ്പെട്ട റേറ്റിങ് നൽകുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ്‌ അതോറിറ്റി ഓഫ് ഇന്ത്യ ആണ്. റെയിൽവേ സ്റ്റേഷനുകളിൽ ആകെ ഒന്നരശതമാനത്തിനാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.

ഇതിന്റെ പ്രധാന ലക്ഷ്യം ഉയർന്നനിലവാരമുള്ളതും പോഷകഗുണമുള്ളതുമായ സുരക്ഷിത ആഹാരം ശുചിത്വത്തോടെ നൽകുക എന്നതാണ്. സർട്ടിഫിക്കറ്റ് നൽകുന്നത് ഭക്ഷണം തയ്യാറാക്കുമ്പോഴും വിളമ്പുമ്പോഴും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിയാണ്.

സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റ്, സ്റ്റാളുകൾ ഉൾപ്പെടെ എല്ലാം ഇതിന്റെ പരിധിയിൽ വരും. സർട്ടിഫിക്കറ്റ് ലഭിക്കാൻ കുടിവെള്ളം, ശുചിത്വം, മാലിന്യം സംസ്കരണം, രജിസ്റ്റർ സൂക്ഷിക്കൽ, ഉപയോഗിക്കുന്ന ആഹാരവസ്തുക്കളുടെ പരിശോധന എന്നിവയുണ്ടാകും. കാറ്ററിങ് തൊഴിലാളികൾക്ക് ഉൾപ്പെടെ പരിശീലനം നൽകും. സർട്ടിഫിക്കറ്റ് നൽകുക അന്തിമ ഓഡിറ്റിങ്ങിനുശേഷം രണ്ടുവർഷത്തേക്കാണ് .

പല സ്റ്റേഷനുകളിലെയും സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിട്ടില്ല. ചില സ്റ്റേഷനുകളിൽ പരിശോധന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

കേരളത്തിലെ ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷനുകൾ

പരപ്പനങ്ങാടി, ചാലക്കുടി, തലശ്ശേരി, കണ്ണൂർ, പാലക്കാട് ജങ്ഷൻ, ചെങ്ങന്നൂർ, ഷൊർണൂർ ജങ്‌ഷൻ, തിരൂർ, വടകര, ചങ്ങനാശ്ശേരി, ആലപ്പുഴ, വർക്കല, കരുനാഗപ്പള്ളി, അങ്കമാലി, ആലുവ, തിരുവല്ല, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, കൊല്ലം.

Related Articles

Back to top button