IndiaLatest

ബക്രീദിനൊട് അനുബന്ധിച്ച്‌ 32 തടവുകാരെ മോചിപ്പിക്കാന്‍ ബഹ്‌റൈന്‍ രാജാവ്

“Manju”

മനാമ: കുറ്റകൃത്യങ്ങളില്‍ ജയിലില്‍ കഴിയുന്ന 32 പേരെ മോചിപ്പിക്കാന്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ നിര്‍ദേശം. ബക്രീദിനോട് അനുബന്ധിച്ചാണ് നീക്കം. ഇസ്ലാമിക ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ ആഘോഷങ്ങളുമായി ബന്ധപ്പെടുത്തി തടവുകാരെ മോചിപ്പിക്കാറുണ്ട്.
രാജ്യത്തിന്റെ വികസന പാതയില്‍ തങ്ങളുടെ പങ്കാളിത്വം ഉറപ്പുവരുത്താനും സമൂഹവുമായി ഇഴകിചേര്‍ന്ന് വീണ്ടും ജീവിതമാരംഭിക്കാനും വേണ്ടിയാണ് ഇത്തരമൊരു ഇളവ്. തടവുകാരുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.

Related Articles

Back to top button