KeralaLatest

കേരള രാജ്ഭവനിൽ ക്രിസ്മസ് ആഘോഷിച്ചു

“Manju”

തിരുവനന്തപുരം : ഡിസംബർ 10ന് ഞായറാഴ്ച കേരള രാജ്ഭവനിൽ ക്രിസ്മസ് ആഘോഷം നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതിഥികളോടൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചു. കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരരത്നം ജ്ഞാനതപസ്വി, ആർച്ച് ബിഷപ്പ് ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കോസ്, അഭിവന്ദ്യ ജോസഫ് മാർ ബർണബാസ്, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, എച്ച്.ജി. കുര്യാക്കോസ് മോർ സേവേറിയോസ്, ബിഷപ് മാത്യൂസ് മോർ സിൽവാനൂസ്, പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.വേണു, അഡീഷണൽ ചീഫ് സെക്രട്ടറി  ശാരദ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു.

Related Articles

Back to top button