KeralaLatest

മദ്യവും പുകവലിയും ഉള്ളവരാണോ? ഇനി മെഡിസെപ് പരിരക്ഷ ലഭിക്കില്ല

“Manju”

മെഡിസെപ്പില്‍ 20 ലക്ഷം രൂപ വരെ ധനസഹായം, ക്യാഷ്‌ലെസ് ചികിത്സ ലഭിക്കാന്‍ എന്തു ചെയ്യണം?, Medisep, Kerala government, Health Insurance

മദ്യവും സിഗരറ്റും ഉപയോഗിക്കുന്ന വരാണോ, ഇനി മെഡിസെപ് പരിരക്ഷ ലഭിക്കില്ല. നേരത്തെ ലഹരി ഉപയോഗം നിർത്തിയവരാണെങ്കിലും ആനുകൂല്യം ലഭിക്കില്ല. ഈ തീരുമാനമെടുത്ത സാഹചര്യത്തിൽ മെഡിസെപ്പിന്റെ കരാർ കമ്പനിയായ ഓറിയൻറൽ ഇൻഷൂറൻസിനോട് സർക്കാർ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.

ലഹരി ഉപയോഗം മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഉണ്ടാവില്ലെന്ന വ്യവസ്ഥ തുടക്കം മുതൽ ഉണ്ടായിരുന്നു. തുടർച്ചയായി ലഹരി ഉപയോഗിക്കുന്നവരെന്ന് ഡോക്ടർ എഴുതുന്നവർക്ക് നേരത്തെ പരിരക്ഷ നൽകിയിരുന്നില്ല. ഈ വേളയിൽ, വല്ലപ്പോഴും ലഹരി ഉപയോഗിക്കുന്നവർക്ക് ആനുകൂല്യം നൽകിയിരുന്നു. ഈ തീരുമാനമാണിപ്പോൾ മാറ്റിയത്. പുതിയ തീരുമാനം വരുന്നതോടെ പരിരക്ഷ ലഭിക്കുന്നവർ കുറയും.

ഇത്തരമൊരു തീരുമാനമെടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത് കൂടുതൽ ഫണ്ട് ചെലവായതിനാലാണ്. കരാർ എടുത്തതിനേക്കാൾ കൂടുതൽ പണം ഇൻഷൂറൻസ് കമ്പനിക്ക് ചെലവാക്കേണ്ടി വന്നതായാണ് പറയുന്നത്. ചെലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായിട്ടാണ് വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചത്. മെഡിസെപ്പ് പരിരക്ഷ ഉള്ളയൊരാൾ ആശുപത്രിയിൽ ചികിത്സ തേടിയാൽ രോഗിയുടെ ചികിത്സസംബന്ധമായ എല്ലാ കാര്യങ്ങളും കമ്പനിയെ അറിയിച്ചിരിക്കണം.

ഇതിൽ ലഹരി ഉപയോഗമുണ്ടെന്നോ, ഉപയോഗിച്ചിരുന്നെന്നോ രേഖപ്പെടുത്തിയാൽ ആനുകൂല്യം റദ്ദാക്കപ്പെടും. മുൻപ്ലഹരി ഉപയോഗിച്ചിരുന്നെങ്കിലും രോഗ കാരണം അതല്ലെന്ന് ഡോക്ട‌ർ കേസ് ഷീറ്റിൽ എഴുതിയാലും ഇൻഷൂറൻസ് കമ്പനി പണം നൽകില്ല. ഈ തീരുമാനത്തിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

മദ്യപാനവും പുകവലിയും മൂലം രോഗം ബാധിക്കുന്നവർ ചികിത്സ തേടിയാൽ ഇൻഷൂറൻസ് പരിരക്ഷ നൽകാത്തതിനെ സർക്കാർ എതിർക്കുന്നില്ല. എന്നാൽ വർഷങ്ങളായി ലഹരി ഉപയോഗം നിർത്തിയ മെഡിസെപ്പ് പരിരക്ഷ ഉള്ളവർക്ക് ആനുകൂല്യം നൽകാത്തതിനോട് ധനവകുപ്പിന് വിയോജിപ്പുണ്ട്. ഇക്കാര്യത്തിൽ പുനഃപരിശോധന വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Related Articles

Back to top button