KeralaLatest

സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിന്‍ കൂടി വന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ എറണാകുളത്തും 1,01,500 ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ കോഴിക്കോടും, രാത്രിയോടെ 1,28,500 ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ തിരുവനന്തപുരത്തും എത്തിയതായി മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതോടൊപ്പം 55,580 ഡോസ് കോവാക്സിനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരത്ത് ചൊവ്വാഴ്ച രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ എത്തിയിരുന്നു.

Related Articles

Back to top button