IndiaLatest

ലോക ബഹിരാകാശ വാരം ഒക്ടോബര്‍ 4മുതല്‍ 10 വരെ

“Manju”

ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച്‌ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി തിരുവനന്തപുരത്തെ ഐഎസ്‌ആര്‍ഒ. റോക്കറ്റ് വിക്ഷേപണങ്ങള്‍, ക്വിസ്, ബഹിരാകാശ സംബന്ധമായ തീമുകളുമായി ബന്ധപ്പെട്ട ശില്‍പ്പങ്ങള്‍, പൊതുജന സമ്പര്‍ക്കപരിപാടികള്‍ എന്നിവയാകും ഈ വര്‍ഷത്തെ ലോക ബഹിരാകാശ വാരാഘോഷത്തോട് അനുബന്ധിച്ച്‌ നടക്കുക. ഇവയ്‌ക്ക് ഐഎസ്‌ആര്‍ഒയുടെ തിരുവനന്തപുരം യൂണിറ്റുകള്‍ ആതിഥേയത്വം വഹിക്കും.

1957 ഒക്ടോബര്‍ നാലിനാണ് ആദ്യ കൃത്രിമ ഉപഗ്രഹമായ സ്പുട്‌നിക്കിന്റെ വിക്ഷേപണം നടക്കുന്നത്. 1967 ഒക്ടോബര്‍ 10-ന് ബഹിരാകാശ ഉടമ്പടിയും പ്രാബല്യത്തില്‍ വന്നു. ഇതിന്റെ സ്മരണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ നാല് മുതല്‍ പത്ത് വരെ ലോകമെമ്പാടും ലോക ബഹിരാകാശ വാരാഘോഷം നടത്തുന്നത്. ലോക ബഹിരാകാശ വാരാഘോഷം 2023-ന്റെ തീം സ്‌പേസ് ആൻഡ് എന്റര്‍പ്രണര്‍ഷിപ്പ് എന്നാണ്.

വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്റ്റംസ് സെന്റര്‍, ഐഎസ്‌ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ ഏഴിന് 55 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒരു സിറ്റിസണ്‍ ഫാമിലിയറൈസേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് റോക്കറ്റ് വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനാകും. കൂടാതെ ബഹിരാകാശ മ്യൂസിയം സന്ദര്‍ശിക്കാനും ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരുമായി സംവദിക്കാനുമുളള അവസരം ലഭിക്കും.

Related Articles

Back to top button