India

ജയില്‍ ജീവനക്കാര്‍ ബോഡി ക്യാമറകള്‍ ധരിക്കണം

“Manju”

ശ്രീജ.എസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലെ ജയില്‍ ജീവനക്കാര്‍ ഇനി ജോലി സമയങ്ങളില്‍ ബോഡി ക്യാമറകള്‍ ധരിക്കണം. ജയിലിലെ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഇത് . പൈലറ്റ് പദ്ധതിക്ക് പ്രസിഡന്റ് രാം നാഥ് കോവിന്ദ് അനുമതി നല്‍കി. പദ്ധതി നടത്തിപ്പിനായി യുപി ജയിലുകള്‍ക്കായി 80 ലക്ഷം രൂപ രാഷ്ട്രപതി അനുവദിച്ചതായി യുപി ഡയറക്ടര്‍ ജനറല്‍ ഓഫീസ്(ജയില്‍) അറിയിച്ചു.

ജയിലിലെ ക്രിമിനല്‍, മയക്കുമരുന്ന് പ്രവര്‍ത്തനങ്ങള്‍, ജയിലിലെ ആത്മഹത്യകള്‍, ജയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവ കണ്ടെത്താന്‍ ഈ ക്യാമറകള്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. തടവുകാരുടെയും സ്റ്റാഫുകളുടെയും സ്വകാര്യത നിലനിര്‍ത്തുന്നതിന്, റെക്കോര്‍ഡ് ചെയ്ത ഡാറ്റയുടെ രഹസ്യസ്വഭാവം ജയില്‍ സൂപ്രണ്ടുമാര്‍ ഉറപ്പാക്കും.

ക്യാമറ ഓപ്പറേഷന്‍, മോണിറ്ററിംഗ്, റെക്കോര്‍ഡിംഗ്, സ്റ്റോറേജ് എന്നിവയ്ക്കായി ഒരു കണ്‍ട്രോള്‍ റൂം അതത് ജയിലുകളില്‍ സ്ഥാപിക്കുകയും ജയിലിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഈ കണ്‍ട്രോള്‍ റൂമിന്റെ ചുമതല വഹിക്കുന്നതിലേക്കായി നിയോഗിക്കുകയും ചെയ്യും.

Related Articles

Back to top button