KeralaLatest

വളര്‍ത്തുപക്ഷികള്‍ക്കായി വിമാനത്തില്‍ സീറ്റ് ബുക്ക് ചെയ്ത് സൗദി രാജകുമാരന്‍

“Manju”

വിമാനയാത്രകള്‍ക്ക് മുന്നോടിയായി സീറ്റ് ബുക്ക് ചെയ്യണം എന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സാധാരണായായി മനുഷ്യന്മാരണല്ലോ ഇത്തരത്തില്‍ സീറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നത്. എന്നാല്‍ പക്ഷികള്‍ക്ക് വേണ്ടി ആരെങ്കിലും സീറ്റ് ബുക്ക് ചെയ്യുമോ? വിശ്വസിക്കാന്‍ അല്പം പ്രയാസമാണെങ്കിലും സംഭവം വാസ്തവമാണ്. എണ്‍പതോളം വരുന്ന വളര്‍ത്തു പക്ഷികള്‍ക്കായി സൗദി രാജകുമാരനാണ് വിമാനത്തില്‍ സീറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. 80 ഫാല്‍ക്കണ്‍ പക്ഷികള്‍ക്കാണ് അദ്ദേഹം സീറ്റ് ബുക്ക് ചെയ്തത്.

80 പക്ഷികള്‍ക്കും 80 സീറ്റുകളാണ് ഇദ്ദേഹം ബുക്ക് ചെയ്തിരിക്കുന്നത്. 2017 ലാണ് ഈ വിചിത്ര സംഭവം നടന്നത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സൗദി രാജകുടുംബത്തിലെ ഒരംഗമാണ് തന്റെ വളര്‍ത്തുപക്ഷികള്‍ക്ക് വേണ്ടി വിമാനത്തിലെ സീറ്റുകളെല്ലാം ബുക്ക് ചെയ്തത്. അവ സുഖമായും സുരക്ഷിതമായും ആണ് യാത്ര ചെയ്യുന്നതെന്ന് ഉറപ്പാക്കുകയും ചെയ്തു.

പഴയ ഫോട്ടോയില്‍ ഫാല്‍ക്കണുകള്‍ സീറ്റില്‍ ഇരിക്കുന്നതും ഓരോന്നിനും ഒരു ഹുഡ് ധരിച്ച്‌ സുരക്ഷിതമാക്കിയിരിക്കുന്നതും കാണാം. റെഡിറ്റ് ഉപയോക്താവ് ലെന്‍സു കുറച്ച്‌ യാത്രക്കാര്‍ക്കൊപ്പം വിമാനത്തില ഇരിക്കുന്ന പക്ഷികളുടെ ഫോട്ടോ പോസ്റ്റ് ചെയ്തു. എന്റെ ക്യാപ്റ്റന്‍ സുഹൃത്താണ് എനിക്കീ ഫോട്ടോ അയച്ച്‌ തന്നത്, എന്ന അടിക്കുറിപ്പും ഇതിന് നല്‍കിയിട്ടുണ്ട്. ഈ സംഭവം വിചിത്രമായി തോന്നാമെങ്കിലും മിഡില്‍ ഈസ്റ്റിലെ വിമാനങ്ങളില്‍ ഫാല്‍ക്കണുകളെ കൊണ്ടുപോകുന്ന രീതി അസാധാരണമല്ലെന്നാണ് സി എന്‍ ട്രാവലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫാല്‍ക്കണ്‍ പക്ഷികളുമൊത്തുള്ള വേട്ടയാടല്‍ കായിക വിനോദമായ ഫല്‍ക്കണ്‍റി അറേബ്യന്‍ ഉപദ്വീപില്‍ സംസ്‌കാരികവും ചരിത്രപരവുമായ ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പാരമ്ബര്യം അറബ് പൈതൃകത്തിലും സ്വത്വത്തിലും ആഴത്തില്‍ വേരൂന്നി നില്‍ക്കുന്നതാണ്. എന്തായാലും ഈ പഴയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

 

Related Articles

Back to top button