KeralaLatest

ജസ്നയുടെ തിരോധാനത്തില്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം : പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം നല്‍കും

“Manju”

ജസ്നയുടെ തിരോധാനം: സമഗ്ര അന്വേഷണം വേണം, പ്രധാനമന്ത്രിക്ക് പരാതി നൽകാൻ  കുടുംബം - Metro Vaartha

ശ്രീജ.എസ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​സ്ന മ​രി​യ ജ​യിം​സി​ന്റെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച്‌ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് കു​ടും​ബം പ​രാ​തി ന​ല്‍​കു​ന്നു. മകള്‍ ജീ​വി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​രം മാ​ത്ര​മാ​ണ്‌ അറിയാവുന്നതെന്നും മ​റ്റൊ​രു കാ​ര്യ​വും അ​റി​യി​ല്ലെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​ന്ന​തെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പ്ര​തി​ക​രി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ബി​ഷ​പ് എ​മി​രി​ത്തു​സ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ലു​മാ​യി പി​താ​വ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ടു​ത്ത ദി​വ​സം ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വോ​ദ​നം ന​ല്‍​കാ​നാ​ണ് കു​ടും​ബ​ത്തിന്റെ തീ​രു​മാ​നം. പ​ത്ത​നം​തി​ട്ട മു​ന്‍ എ​സ്പി കെ.​ജി.​സൈ​മ​ണ്‍ വി​ര​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ജ​സ്ന കേ​സി​ല്‍ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ഉ​ട​ന്‍ പു​റ​ത്തു​വ​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഡി​സം​ബ​ര്‍ 31-നാ​ണ് അ​ദ്ദേ​ഹം സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച​ത്.. വിഷയത്തില്‍ തീരുമാനമാകാതെ മുന്നോട്ട് പോയ​തോ​ടെ​യാ​ണ് കു​ടും​ബം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെസ​ഹാ​യം തേ​ടു​ന്ന​ത്.

2018 മാ​ര്‍​ച്ച്‌ 20-നാ​ണ് ജ​സ്ന​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ​ത്. എ​രു​മേ​ലി​ക്ക് സ​മീ​പം മു​ക്കൂ​ട്ടു​ത​റ​യി​ലെ സ്വ​ന്തം വ​സ​തി​യി​ല്‍ നി​ന്നും ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കാ​നി​റ​ങ്ങി​യ ജ​സ്ന​യെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ലോ​ക്ക​ല്‍ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും കാ​ല​മി​ത്ര​യും അ​ന്വേ​ഷി​ച്ചി​ട്ടും പെ​ണ്‍​കു​ട്ടി​യെ​ക്കു​റി​ച്ച്‌ യാതൊരു വി​വ​ര​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

Related Articles

Back to top button