KeralaLatestThiruvananthapuramThrissur

കൊവിഡ് നിയന്ത്രണങ്ങള്‍‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം

“Manju”

സിന്ധുമോൾ. ആർ

എറണാകുളം : ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലിലും പൊതു സ്ഥലങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കര്‍ശനമായ പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ സമ്പര്‍ക്കം മൂലം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന കൂടുതല്‍ കര്‍ശനമാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ജില്ലയില്‍ താലൂക്ക് തലത്തില്‍ ഫ്ലയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചിരുന്നു. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. നിലവില്‍ പഞ്ചായത്ത്‌, താലൂക്ക് തലങ്ങളില്‍ ആണ് ഫ്ലയിങ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ എ. ഡി. എം സാബു കെ. ഐസക്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button