IndiaLatest

ഉദ്യോഗസ്ഥന് യുവതിയുടെ മര്‍ദ്ദനം

“Manju”

ഡല്‍ഹി : ഡല്‍ഹിയില്‍ പൊലീസുകാരന് പരസ്യ മര്‍ദ്ദനം. രണ്ട്‍ യുവതികളും ആണ്‍ സുഹൃത്തും ചേര്‍ന്നാണ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ചത്.നിയമലംഘനം ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെയാണ് റോഡില്‍ വച്ച്‌ കൈകാര്യം ചെയ്തത്. മര്‍ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഡിയോളി റോഡില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് സംഭവം. തെറ്റായ ദിശയിലൂടെ ഇരുചക്ര വാഹനം ഓടിച്ചെത്തിയ പെണ്‍കുട്ടിയെ പൊലീസുകാരന്‍ തടഞ്ഞു. സ്കൂട്ടറില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു, മുന്‍വശത്ത് നമ്പര്‍ പ്ലേറ്ററും ഘടിപ്പിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനോട് യുവതി ക്ഷുപിതയായി. തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

Related Articles

Back to top button