IndiaLatest

ഭുവനേശ്വര്‍, ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ നഗരം

“Manju”

ഭുവനേശ്വര്‍: ഒഡീഷയുടെ തലസ്ഥാന നഗരിയായ ഭുവനേശ്വര്‍ വമ്പനൊരു നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. രാജ്യത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യ നഗരമെന്ന നേട്ടമാണ് ഭുവനേശ്വറിന് ലഭിച്ചിരിക്കുന്നത്. മൊത്തം ജനങ്ങളെ വാക്‌സിനേഷന്‍ ചെയ്തതിന് പിന്നാലെ ഒരു ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷനും ഭുവനേശ്വര്‍ നല്‍കി കഴിഞ്ഞു. രാജ്യത്ത് ഒരു നഗരവും സമ്പൂബൂര്‍ണ വാക്‌സിനേഷന്‍ എന്ന നേട്ടം കൈവരിച്ചിട്ടില്ല. അതിനൊക്കെ പുറമേ പലയിടത്തും വാക്‌സിനേഷന്‍ പലയിടത്തും ഇഴഞ്ഞ് നീങ്ങുകയുമാണ്.
അതേസമയം ഭുവനേശ്വര്‍ കോര്‍പ്പറേഷനിലെ സൗത്ത്-ഈസ്റ്റ് സോണല്‍ ഡെപ്യൂട്ടി കമ്മീഷണറും ഈ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ജൂലായ് 31 എന്ന തിയതി മുന്നില്‍ കണ്ടാണ് വാക്‌സിനേഷന്‍ വേഗത്തിലാക്കിയത്. ഇതിന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തന്നെയാണ് മുന്‍കൈയ്യെടുത്തത്. ഒമ്പത് ലക്ഷത്തിലേറെ പേര്‍ക്കാണ് ഈ സമയം കൊണ്ട് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയത്. എല്ലാം പതിനെട്ട് വയസ്സിന് മുകളിലുള്ളവരാണ്. ഇതില്‍ 31000 ആരോഗ്യ പ്രവര്‍ത്തകരും 33000 മുന്നണിപ്പോരാളികളും ഉണ്ട്.
അഞ്ച് ലക്ഷത്തിന് മുകളില്‍ ജനങ്ങള്‍ 18നും 45നും പ്രായത്തിന് ഇടയിലുള്ളവരാണ്. മൂന്നേകാല്‍ ലക്ഷത്തോളം പേര്‍ക്ക് 45ന് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. മൊത്തം പതിനെട്ട് ലക്ഷത്തിന് മുകളില്‍ ഡോസുകളാണ് ഇതുവരെ നല്‍കിയിരിക്കുന്നത്. വാക്‌സിനേഷന്‍ വ്യാപിപ്പിക്കാനും അതിവേഗം നടപ്പാക്കാനും ഭുവനേശ്വറിലാകെ 55 വാക്‌സിനേഷന്‍ സെന്ററുകളാണ് സ്ഥാപിച്ചത്. ഇതില്‍ മുപ്പതെണ്ണം പ്രാഥമിക ഹെല്‍ത്ത് സെന്ററുകള്‍ക്കുള്ളിലും കമ്മ്യൂണിറ്റി സെന്ററുകള്‍ക്കുള്ളിലുമാണ് നിര്‍മിച്ചത്.
ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പത്തെണ്ണമെങ്കിലും നഗരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കുള്ളില്‍ 15 സെന്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത് പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടിയാണ്. അതേസമയം ജനങ്ങളുടെ ഇക്കാര്യത്തില്‍ പ്രധാനമെന്ന് ഭുവനേശ്വര്‍ കോര്‍പ്പറേഷന്‍ പറയുന്നു. ജനങ്ങള്‍ സഹകരിച്ചത് കൊണ്ടാണ് ഇത് വലിയ വിജയമായത്. കോര്‍പ്പറേഷനിലെ എല്ലാ ജീവനക്കാരും ആത്മാര്‍ത്ഥമായി തന്നെ ജോലി ചെയ്തിട്ടുണ്ട്. ജനങ്ങളെ വാക്‌സിനേഷനായി കൊണ്ടുവരാന്‍ അവര്‍ക്ക് സാധിച്ചു. അങ്ങനെയാണ് സമ്ബൂര്‍ണ വാക്‌സിനേഷന്‍ സാധ്യമായതെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button