കടിയങ്ങാട്: ചങ്ങരോത്ത് എഫ് എച്ച് സി യിലെ മരുന്ന് ക്ഷാമം പരിഹരിക്കുക, ജെ പി എച്ച് ഒഴിവു നികത്തുക, ആരോഗ്യ വകുപ്പിന്റെ കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യുഡിഎഫ് വെൽഫെയർ പാർട്ടി സംയുക്താഭിമുഖ്യത്തിൽ ചങ്ങരോത്ത് എഫ് എച്ച് സി ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. യു ഡി എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. പാലയാട് ബഷീർ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഇ ടി സരീഷ്, അബ്ദുല്ല സൽമാൻ, കെഎം ഇസ്മയിൽ, വി കെ ഗീത, കെ മുബഷിറ, എം കെ ഫാത്തിമ, അഭിജിത്ത് കെ എം എന്നിവർ സംസാരിച്ചു. ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ കാലതാമസം വരുത്തിയാല്‍ വരുദിവസങ്ങള് ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും നേതാക്കള്‍ അറിയിച്ചു. ധര്‍ണയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Related Articles
Check Also
Close
-
കേരളത്തിന് തിരിച്ചടിയായി വകഭേദം വന്ന വൈറസുകളുടെ വ്യാപനംMay 7, 2021 11:22 AM