KannurKeralaLatest

മാഹി ബൈപാസിലെ തകർന്ന ബീമുകൾ ഒരാഴ്ച കഴിഞ്ഞിട്ടും നീക്കാനായില്ല

“Manju”

അനൂപ് എം.സി

മുഴപ്പിലങ്ങാട് – മാഹി ബൈപാസ് വഴിയിലെ അഞ്ചരക്കണ്ടി പുഴയിൽ പണിതു കൊണ്ടിരിക്കെ തകർന്ന പാലത്തിൻ്റെ കൂറ്റൻ ബീമുകൾ അപകടം സംഭവിച്ച് എട്ട് നാൾ കഴിഞ്ഞിട്ടും വെള്ളത്തിൽ നിന്നും എടുത്ത് മറ്റാനായില്ല. 150 ടണ്ണോളം ഭാരവും 42 മീറ്റർ നീളവുമുള്ള 3 ബീമുകൾ ഇപ്പോഴും ഇവിടെ വഴിമുടക്കിയായി കിടക്കുകയാണ്.
മൂന്ന് ബീമുകളും അതേപടി എടുത്ത് മാറ്റാൻ കഴിയില്ലെന്നാണ് എൻജിനീയർമാരും മറ്റ് സാങ്കേതിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. അതിനാൽ ഇത് മുറിച്ച് ചെറിയ ഭാഗങ്ങളാക്കിയാവും നീക്കം ചെയ്യുക.എന്നാൽ ഇതിന്നുള്ള പ്രാരംഭ ജോലിയും ഇതേ വരെ തുടങ്ങിയിട്ടില്ല ഇക്കഴിഞ്ഞ ആഗസ്റ്റ് 26ന് ഉച്ചക്കാണ് ബൈപാസിൽ ധർമ്മടത്തിനും ബാലത്തിനും ഇടയിൽ പുഴയിൽ പണിയുന്ന പാലത്തിൻ്റെ ബീമുകൾ തകർന്നത് കോൺഗ്രീറ്റ് പണി കഴിഞ്ഞ് എട്ടാം ദിവസമാണ് തൂണിൽ നിന്നും തെന്നിയ ബീമുകൾ പുഴയിൽ വീണത്. വേലിയേറ്റത്തിനിടെ വെള്ളച്ചാട്ടത്തിൽ തൂണിനടിയിലെ മണ്ണ് നനഞ്ഞ് താങ്ങിന് ഇളക്കം വന്നതാണ് ബീമുകൾ തെന്നി വീഴാൻ ഇടയായതെന്നാണ് വിലയിരുത്തൽ. പാലം പണിയാൻ പുഴയിൽ ബണ്ട് കെട്ടിയ ഭാഗത്ത് പുഴയൊഴുക്ക് ശക്തിപ്പെട്ടിട്ടുണ്ട്.
ഇതിനിടെ,പാലത്തിൻ്റെ നിർമ്മണത്തിനുപയോഗിച്ച വസ്തുക്കളുടെ ഗന്ന നിലവാരത്തെ പറ്റി പ്രതിപക്ഷ നേതാവ് ഉൾപ്പടെ ആക്ഷേപം ഉന്നയിച്ചതിനെ തുടർന്ന് ഈ കാര്യം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. തകർന്നു വീണ ബീമുകളിൽ നിന്ന് ഇതിനായി സാമ്പിളുകൾ ശേഖരിച്ചു കഴിഞ്ഞു. സാമ്പിളുകൾ കോഴിക്കോട്ടെ എൻ.ഐട്ടിയിൽ പരിശോധനക്കയച്ചു.

Related Articles

Back to top button