ശ്രീജ.എസ്
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. വീഴ്ചകള്‍ക്ക് കേരളം വലിയ വില നല്കുന്നു എന്ന് കുറ്റപ്പെടുത്തി. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ‘സണ്‍ഡേ സംവാദ്’ പരിപാടിയിലാണ് കേരളത്തെ പരാമര്‍ശിച്ചത്. കൊവിഡ്-19നെ കുറിച്ച് കേന്ദ്രമന്ത്രി വിശദീകരിക്കുന്ന പരിപാടിയാണ് ‘സണ്‍ഡേ സംവാദ്’.
സംസ്ഥാനം വരുത്തിയ ചില വീഴ്ചകളാണ് കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന് ഹര്ഷവര്ധന് പറഞ്ഞു. തുടക്കത്തില്‍ രോഗത്തെ പിടിച്ചു നിര്‍ത്തിയ ശേഷമാണ് ഇപ്പോഴത്തെ വ്യാപനം. രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇതിന് ശേഷം കരുതലോടെയാണ് സംസ്ഥാനം മുന്നോട്ട പോയത്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്നു. ഒക്ടോബറില്‍ കൊവിഡ് കേസുകള്‍ പതിനായിരം കടന്നിരുന്നു.