India

സ്വയം മറന്ന് പാട്ടിന് ചുവടുവെച്ച് ഇന്ത്യൻ സൈനികർ; വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി

“Manju”

ന്യൂഡൽഹി: അടുത്തിടെ ഏറെ സംഘർഷങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും വേദിയായ പാംഗോങ് സോ തടാകക്കരയിൽ ഇന്ത്യൻ സൈനികർ ഇപ്പോൾ അഹ്ലാദത്തിലാണ്. പാംഗോങ് സോ തടാകത്തെ സാക്ഷിയാക്കി സൈനികർ പാട്ടിന് ചുവടുവെക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. കേന്ദ്രമന്ത്രി കിരൺ റിജിജു ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

ഇന്ത്യൻ സൈന്യത്തിലെ ഗൂർഖ ജവാൻമാരുടെ നൃത്തച്ചുവടുകൾ പങ്കുവെച്ച റിജിജു സൈനികരുടെ ആഹ്ലാദം എപ്പോഴും വലിയ സന്തോഷം നൽകാറുണ്ടെന്ന് ട്വിറ്ററിൽ കുറിച്ചു. രണ്ട് ജവാൻമാരാണ് പാട്ടിന് ചുവടുവെക്കുന്നത്. അതിമനോഹരമായ പാട്ടിന് ജവാൻമാർ സ്വയം മറന്ന് ചുവടുവെക്കുന്ന കാഴ്ച മനസ് നിറച്ചുവെന്ന് ചൂണ്ടിക്കാട്ടി നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയത്.

അതിർത്തി കാക്കുന്ന ജവാൻമാർക്ക് ആശംസകൾ നേർന്നും പൂർണ പിന്തുണ അറിയിച്ചും ദേശസ്‌നേഹികൾ രംഗത്തെത്തി. കുടുംബത്തിൽ നിന്നും ആയിരം കാതങ്ങൾ അകലെ അതിർത്തിയിൽ കഴിയുന്ന ജവാൻമാർക്ക് ആഹ്ലാദം ആവശ്യമാണെന്നും വരും തലമുറകൾക്ക് ഇത് പ്രചോദനമാകുമെന്നും കമന്റുകളുണ്ട്. റിജിജുപങ്കുവെച്ച വീഡിയോയ്ക്ക് ഇതുവരെ 105.2k വ്യൂസും 2000ത്തോളം റീട്വീറ്റുകളും 13,500ലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button