KeralaLatest

ഒളിമ്പിക് അസോസിയേഷൻ ഓഫ് ഇന്ത്യ ഉടൻ രൂപീകരിക്കും

“Manju”

ഗുസ്തി ഫെഡറേഷറന്റെ ചുമതല നിര്‍വഹിക്കാനുള്ള അഡ്‌ഹോക്ക് കമ്മിറ്റി ഒളിമ്ബിക് അസോസിയേഷൻ ഓഫ് ഇന്ത്യ ഉടൻ രൂപീകരിക്കും.
ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് ദേശീയ ഗുസ്തി ഫെഡറേഷനെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തത്. അതേസമയം നടപടിക്ക് എതിരെ ഭാരവാഹികള്‍ ഉടൻ കോടതിയെ സമീപിക്കും എന്നാണ് സൂചന. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കുവാനും ഭാരവാഹികള്‍ ശ്രമിക്കുന്നുണ്ട്.
അതേസമയം സഞ്ജയ് സിങ് നയിക്കുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂഎഫ് ഐ) ഭരണസമിതിയെ കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം വ്യാപകമാകുന്നതിനിടെയായിരുന്നു നിര്‍ണായക നടപടി. വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണിന്റെ പാവ സ്ഥാനാര്‍ഥി സഞ്ജയ് സിങ്ങിനെ കഴിഞ്ഞ ദിവസാണ് ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇതിനെതിരെ വ്യാപകമായ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ഗുസ്തി താരങ്ങളായ സാക്ഷി മലിക് ഗുസ്തി അവസാനിപ്പിക്കുകയും ബജ്റംഗ് പുനിയ പത്മശ്രീ പുരസ്‌കാരം ഉപേക്ഷിക്കുകയും ചെയ്തു.

Related Articles

Back to top button