Kerala
വിശപ്പിന്റെ തീരത്ത് ഭക്ഷ്യ കിറ്റുമായി മംഗലം പഞ്ചായത്ത്

പി.വി.എസ്
ലോക്ഡൗൺ കാരണം വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്ത് മംഗലം ഗ്രാമപഞ്ചായത്ത്. സർക്കാരിന്റെ അനുമതി ലഭിക്കാൻ കാലതാമസം വന്നതിനെ തുടർന്നാണ് പഞ്ചായത്ത് സ്വന്തം നിലയിൽ സുമനസുകളുടെ സഹകരണത്തോടെ ഭക്ഷണ കിറ്റിനുള്ള ഫണ്ട് കണ്ടെത്തിയത്. തീരദേശത്തെ 2800 മത്സ്യതൊഴിലാളി കുടുംബങ്ങൾക്കാണ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ വിതരണം നടത്തിയത് .വിതരണോദ്ഘാടനം തീരദേശത്തെ ഏഴ് വാർഡ് അംഗങ്ങൾക്ക് കിറ്റുകൾ കൈമാറി പ്രസിഡന്റ ഹാജ്റ മജീദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ സലിം അധ്യക്ഷത വഹിച്ചു. കെ പാത്തുമ്മക്കുട്ടി, ഒ.സുഹറ, എ .വി സലാം, സി.എം.ടി. സീതി, കെ. ഫൗസിയ എന്നിവർ സംബന്ധിച്ചു.