KeralaLatest

സില്‍വര്‍ ജൂബിലി ആഘോഷം : ആശ്രമം പ്രതിനിധികള്‍ തിരുനാവ്ക്കരശര്‍ എം.പി.യുമായി കൂടിക്കാഴ്ച നടത്തി

“Manju”

ചെന്നൈ ; ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആശ്രമം പ്രതിനിധികള്‍ തമിഴ്നാട്ടില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം എസ്.യു. തിരുനാവ്ക്കരശര്‍ എം.പി.യുമായി കൂടിക്കാഴ്ച നടത്തി. ശാന്തിഗിരി ആശ്രമത്തിന്റെ ജീവകാരുണ്യ ആത്മീയപ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും, ജനുവരി 5 മുതല്‍ 8 വരെ നടക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങുകളിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ആശ്രമം സില്‍വര്‍ ജൂബിലി കോര്‍ഡിനേഷന്‍ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, അഡ്വൈസറി കമ്മിറ്റി വിദ്യാഭ്യാസ വിഭാഗം ഉപദേഷ്ടാവ് ഡോ. ജി.ആര്‍. കിരണ്‍, പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് ഡി, ചെന്നൈ റീജ്യണ്‍ അസിസ്റ്റന്റ് മാനേജര്‍ പ്രഭു സി.ആര്‍. എന്നിവരുള്‍പ്പെട്ട ടീമാണ് എം.പി.യെ ക്ഷണിച്ചത്.

Related Articles

Back to top button