KeralaLatestThiruvananthapuram

ഭക്ഷ്യ കിറ്റ് വിതരണം

“Manju”

ജ്യോതിനാഥ് കെ പി

പൂവത്തൂർ:പൂവത്തൂർ HSS ൽ ഭക്ഷ്യ ഭദ്രതാ കിറ്റുകൾ വിതരണം ചെയ്തു. വിതരണോൽഘാടനം പി. ടി.എ പ്രസിഡന്റ് എസ്. എസ് ബിജു നിർവഹിച്ചു. സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 240പേർക്കാണ് കിറ്റുകൾ നൽകുന്നത്.നാല് കിലോ അരി, ഒരു കിലോ വീതം പഞ്ചസാര, മുളക്, പയർ, പരിപ്പ്, കടല, ഉപ്പ്, മല്ലിപ്പൊടി തുടങ്ങിയ ഒൻപത് സാധനങ്ങളാണ് കിറ്റിലുള്ളത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പി.എച്ച് പ്രതിഭ, വൈസ് പ്രിൻസിപ്പൽ S. സുരേഷ്,പിടിഎ വൈസ് പ്രസിഡന്റ് ബി.ബി സുരേഷ് എന്നിവർ പങ്കെടുത്തു. പ്ലസ് ഒൺ പ്രവേശനത്തിന്റെ അപേക്ഷ നൽകുന്നതിനുള്ള സഹായകേന്ദ്രവും സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.

Related Articles

Back to top button