IndiaKeralaLatest

സില്‍വര്‍ ജൂബിലി ആഘോഷം : തമിഴ് നാട് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറിയുമായി ആശ്രമം പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

“Manju”

 

ചെന്നൈ ; ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആശ്രമം പ്രതിനിധികള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് തമിഴ്നാട് ഘടകം ജനറല്‍ സെക്രട്ടറിയും മുൻ എം.എല്‍.എ.യുമായ കെ.എ.എം. മുഹമ്മദ് അബൂബക്കറുമായി കൂടിക്കാഴ്ച നടത്തി. ശാന്തിഗിരി ആശ്രമ കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സിദ്ധ വൈദ്യശാസ്ത്രരംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചെന്നൈ ചെയ്യൂരില്‍ ജനുവരി 5 മുതല്‍ 8 വരെ നടക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങുകളെക്കുറിച്ചും അദ്ദേഹത്തെ ധരിപ്പിക്കുകയും പരിപാടികളിലേക്ക് ക്ഷണിക്കുകയും ചെയ്തു. ആശ്രമം സില്‍വര്‍ ജൂബിലി കോര്‍ഡിനേഷന്‍ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, അഡ്വൈസറി കമ്മിറ്റി വിദ്യാഭ്യാസ വിഭാഗം ഉപദേഷ്ടാവ് ഡോ. ജി.ആര്‍. കിരണ്‍, പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് ഡി എന്നിവരുള്‍പ്പെട്ട ടീമാണ് അദ്ദേഹത്തെ കാണുവാന്‍ പോയത്.

Related Articles

Back to top button