InternationalKeralaLatest

ഷാവോലിന്‍ കുങ്ഫു ജില്ലാതല മത്സരം ശാന്തിഗിരി വിദ്യാഭവനില്‍ സമാപിച്ചു.

“Manju”

 

പോത്തന്‍കോട് : ശാസ്ത്രീയമായ രീതിയില്‍ ശാരീരിക ആരോഗ്യം നിലനിര്‍ത്തുവാനും രോഗപ്രതിരോധ ശേഷിയാര്‍ജ്ജിക്കുവാനും ഉതകുന്ന ആയോധന കലയായ ഷാവോലിന്‍ കുങ്ഫുവിന്റെ തിരുവനന്തപുരം ജില്ലാതല മത്സരം പോത്തന്‍കോട് ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കൂളില്‍ ഡിസംബര്‍ 23 ന് ശനിയാഴ്ച ന് നടന്നു. ക്യാമ്പില്‍ തിരുവനന്തപുരംജില്ലയില്‍ നിന്നുള്ള ഷാവോലിന്‍ കുങ്ഫു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മലേഷ്യയിലെ ബുദ്ധവിഹാരങ്ങളില്‍ ഉടലെടുത്തതും ഇന്ന് ലോകത്താകമാനം പ്രയോഗത്തിലുള്ളതുമായ ആയോധന കലയായ ഡോ.വീരഭദ്രന്‍സ് ഷാവോലിന്‍ കുങ്ഫു ഫിസിക്കല്‍ മെഡിസിന്‍ & മാര്‍ഷ്യല്‍ ആര്‍ട്സിന്റെ മത്സരങ്ങളാണ് ഇവിടെ നടന്നത്. ആക്രമണമല്ല സ്വയം പ്രതിരോധവും ആരോഗ്യസംരക്ഷണവുമാണ് ഷാവോലിന്‍ കുങ്ഫുവിന്റെ പ്രത്യേകത. ശാന്തിഗിരി വിദ്യാഭവന്‍, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഷാവോലിന്‍ കുങ്ഫു ക്ലാസ്സുകള്‍ നടത്തിവരുന്നു. വിജയികള്‍ക്ക് ഗ്രാന്റ് മാസ്റ്റര്‍ ദിലീപ് ജി.യുടെ സാന്നിദ്ധ്യത്തിലാണ് ജില്ലാതല മതസരങ്ങള്‍ നടന്നത്. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഗ്രാന്റ് മാസ്റ്റര്‍ വിതരണം ചെയ്തു.

Related Articles

Back to top button