Latest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19.17 കോടി

“Manju”

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19.17  കോടിയായി. നാല്‍പ്പത്തിയൊന്ന് ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്‌ടമായപ്പോള്‍ 17.45 കോടി ആളുകള്‍ രോഗത്തില്‍ നിന്ന് മുക്തി നേടി.അമേരിക്കയില്‍ 6.24 ലക്ഷം പേരാണ് മരിച്ചത്. മൂന്നര കോടി പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.42 ലക്ഷം പേരാണ് മരിച്ചത്.

ഇന്ത്യയില്‍ 38,164 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ക​ണ​ക്കാ​ണി​ത്. 499 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച്‌ 7.2 ശ​ത​മാ​നം കു​റ​വു​ണ്ട് എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്.

104 ദി​വ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ മ​ര​ണ​നി​ര​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്തു​ണ്ടാ​യ​തെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ല​വി​ല്‍ പ്ര​തി​ദി​നം ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സം​സ്ഥാ​നം കേ​ര​ള​മാ​ണ്. 13,956 പേ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ല്‍ മാ​ത്രം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 9,000 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ഹാ​രാ​ഷ്ട്ര ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

Related Articles

Back to top button