IndiaKeralaLatest

സ്വ​ന്തം ചെ​ല​വി​ല്‍ കു​ടി​വെ​ള്ള​വു​മാ​യി പ​ഞ്ചാ​യ​ത്തം​ഗം

“Manju”

Image result for സ്വ​ന്തം ചെ​ല​വി​ല്‍ കു​ടി​വെ​ള്ള​വു​മാ​യി പ​ഞ്ചാ​യ​ത്തം​ഗം
പ​ത്തി​രി​പ്പാ​ല: കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ മ​ണ്ണൂ​ര്‍ നാ​ലാം വാ​ര്‍​ഡി​ല്‍ സ്വ​ന്തം ചെ​ല​വി​ല്‍ ടാ​ങ്ക​റി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ച്ച്‌ പ​ഞ്ചാ​യ​ത്തം​ഗം. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ്​ നാ​ലാം വാ​ര്‍​ഡ്​ അം​ഗം ഷ​ഫീ​ന ന​ജീ​ബ് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം കു​ടി​വെ​ള്ളം എ​ത്തി​ച്ച​ത്. ക​ള​ത്തും​പ​ടി, നി​ലാ​ഞ്ചേ​രി​ക്കു​ന്ന്, ക​റു​കം​പ​റ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണ് വെ​ള്ളം എ​ത്തി​ച്ച​ത്.
ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ​തി​നാ​ല്‍ ഞാ​വ​ലി​ന്‍ ക​ട​വ് പ​ദ്ധ​തി​യി​ലെ വെ​ള്ളം എ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം മോ​ട്ടോ​ര്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ര​ണ്ടു ദി​വ​സം വെ​ള്ളം മു​ട​ങ്ങി. ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ല്‍ വെ​ള്ള​മെ​ത്തി​യി​ല്ല. ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് ഇ​നി​യും കു​ടി​വെ​ള്ളം എ​ത്തി​ക്കു​മെ​ന്ന് ഷ​ഫീ​ന ന​ജീ​ബ് പ​റ​ഞ്ഞു. എ​സ്.​ജെ.​എ​ന്‍. ന​ജീ​ബ്, ജ​ലീ​ല്‍, ഉ​വൈ​സ്, എ​ന്‍.​എ​ച്ച്‌. ഹാ​രി​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, രാ​ജ​ന്‍, അ​ബൂ​താ​ഹി​ര്‍, സു​ഗു​ണ എ​ന്നി​വ​ര്‍ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

Related Articles

Back to top button