IndiaLatest

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തും

“Manju”

ന്യുഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തും. രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടര്‍ റാലി നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെഎം) അറിയിച്ചു. വിളകള്‍ക്ക് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മിനിമം താങ്ങുവില, കാര്‍ഷിക കടാശ്വാസം എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് ട്രാക്ടര്‍ റാലി നടത്താന്‍ ആഹ്വാനം ചെയ്തത്. ഇതിനോടൊപ്പം വൈദ്യുതി സ്വകാര്യവൽക്കരണ ബിൽ പിൻവലിക്കുക, ലഖിംപുർ ഖേരി കൂട്ടക്കൊലയുടെ മുഖ്യ ആസൂത്രകൻ കേന്ദ്രമന്ത്രി അജയ്‌ മിശ്രയെ പ്രോസിക്യൂട്ട്‌ ചെയ്യുക എന്നീ ആവശ്യങ്ങളും ഉയർത്തുന്നുണ്ട്. ബിജെപിആര്‍ എസ് എസ് നേതൃത്വത്തിലുള്ള കോര്‍പ്പറേറ്റ് ഭരണത്തിനെതിരെ ജനുവരി 10 മുതല്‍ 20 വരെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഭവന സന്ദര്‍ശനവും ലഘുലേഖ വിതരണവും നടത്തും. സംസ്ഥാന ഘടകങ്ങള്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. ഔദ്യോഗിക റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷമാണ് ട്രാക്ടര്‍ റാലി നടത്തുക. ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സോഷ്യലിസം എന്നീ ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതി‍ജ്ഞയും കര്‍ഷകര്‍ ചൊല്ലും.

 

 

 

 

Related Articles

Back to top button