InternationalLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (30-12-2023 ) ശനിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ആശ്രമ സന്ദര്‍ശനം :  കേരള ഗവണ്‍മെന്റില്‍ പുതുതായി ചുമതലയേറ്റ മന്ത്രി ( തുറമുഖ വകുപ്പ്) കടന്നപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഉച്ചയ്ക്ക് 1.30 ന് പോത്തന്‍കോട് ആശ്രമത്തില്‍ സന്ദര്‍ശനം നടത്തുന്നു.

ശാന്തിഗിരി ആശ്രമം ചെന്നൈ സില്‍വര്‍ ജൂബിലി ആഘോഷം : സില്‍വര്‍ ജൂബിലി ആഘോഷം തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. വിശിഷ്ടാതിഥികളെ ക്ഷണിക്കല്‍,മെഡിക്കല്‍ ക്യാമ്പ് എന്നിവയ്ക്കുള്ള കോര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന പൊതു പരിപാടി : ഇന്ന് വൈകിട്ട് 5 മണിക്ക് പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സൗഹൃദ സമാഗമംർ റാലി ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു. സ്ഥലം : മാടുമേച്ചില്‍, സെന്റ് ജോര്‍ജ് യു.പി. സ്കൂള്‍

യാമപ്രാര്‍ത്ഥന : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നുവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, മലപ്പുറം ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ9മണിമുതൽ5മണിവരെ

  • . വന്ദന പി. മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍ : 97447 20556

Related Articles

Back to top button