KeralaLatest

ഉമ്മയുടെ പിന്നാലെ ജാഫറിനെയും മരണം തേടിയെത്തി

“Manju”

കണ്ണൂര്‍: തളിപ്പറമ്പ്​ വെള്ളിക്കീലില്‍ മാതാവ്​ മരിച്ചതിന്​ പിന്നാലെ തൊട്ടടുത്ത ദിവസം ഭിന്നശേഷിയുള്ള മകനും മരിച്ചത്​ നാട്ടുകാരെ വേദനയിലാഴ്​ത്തിയിരുന്നു. മൊട്ടമ്മല്‍ കുതിരപ്പുറത്ത്​ കുഞ്ഞാമിന (75) ബുധനാഴ്ച രാത്രിയായിരുന്നു മരിച്ചത്​. വ്യാഴാഴ്​ച രാത്രി മകന്‍ ജാഫറും (36) ഈ ലോകത്തോട്​ വിടപറഞ്ഞു. മറ്റാരുടെയും സഹായമില്ലാതെ തന്നെ പൊന്നുപോലെ നോക്കിയിരുന്ന ഉമ്മ കുഞ്ഞാമിന പോയതോടെ തൊട്ടടുത്ത ദിവസം ഹൃദയാഘാതം വന്നാണ്​ ജാഫര്‍ മരിച്ചത്​. താന്‍ മരിച്ചാല്‍ മകനെ ആരാണ് നോക്കുക എന്ന് കുഞ്ഞാമിന ഇടക്കിടെ സങ്കടം പറയാറുണ്ടായിരുന്നു. എന്നാല്‍, ഉമ്മയുടെ ഈ മനോവേദന അസ്ഥാനത്താക്കി ജാഫറിനെയും മരണം കൊണ്ടുപോവുകയായിരുന്നു.

Related Articles

Back to top button