InternationalLatest

ഇന്ത്യ-കുവൈത്ത് ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മെന്‍റ് ഉടമ്പടി ഉടന്‍

“Manju”

ഇന്ത്യയും കുവൈത്തും തമ്മിലുണ്ടാക്കിയ ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് ഉടമ്പടി ഉടന്‍ തന്നെ പ്രാബല്യത്തിലാകുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് . ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ഉള്‍പ്പെടെ കുവൈത്ത് അധികൃതരുടെ ഭാഗത്തു നിന്നുള്ള നടപടികള്‍ പൂര്‍ത്തിയായതായും അംബാസഡര്‍ മീഡിയവണ്ണിനോടു പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്റെ കുവൈത്ത് സന്ദര്‍ശന വേളയിലാണ് ധാരണ പത്രം ഒപ്പിട്ടത്. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിരവധി വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് ധാരണ പത്രം. റിക്രൂട്ട്മെന്‍റ് ചെലവ് കുറക്കാനും, തെട്ടിപ്പുകള്‍ തടയാനും ധാരണപത്രം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button