IndiaKeralaLatest

സിൽവർ ജൂബിലി ആഘോഷം : ശാന്തിഗിരി പ്രതിനിധികൾ ചലച്ചിത്രതാരം തലൈവാസൽ വിജയ് യെ സന്ദർശിച്ചു.

“Manju”

 

ചെന്നൈ : ശാന്തിഗിരി ആശ്രമം പ്രതിനിധികൾ ചലച്ചിത്രതാരം തലൈവാസൽ വിജയ് യെ സന്ദർശിച്ച് ചെയ്യൂർ സിൽവർ ജൂബിലി ആഘോഷത്തിലേക്ക് ക്ഷണിച്ചു. ശനിയാഴ്ചയാണ് ആശ്രമം സിൽവർ ജൂബിലി സെലിബ്രേഷൻസ് കോർഡിനേഷൻ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി, അസിസ്റ്റന്റ് മാനേജർ ചെന്നൈ റീജിയൺ പ്രഭു സി.ആർ.എന്നിവർ തലൈവാസൽ വിജയ് യെ സന്ദർശിച്ചത്. ആശ്രമത്തിന്റെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ തമിഴ് നാട്ടിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിലും സിദ്ധ രംഗത്തിന്റെ വളർച്ചയ്ക്ക് നൽകുന്ന പ്രവർത്തനങ്ങളിലും അദ്ദേഹം അഭിനന്ദനവും തുടർ പ്രവർത്തനങ്ങൾക്ക് ആശംസയും അറിയിച്ചു.  2024 ജനുവരി 7 ന് നടക്കുന്ന മക്കൾ ആരോഗ്യം മെഡിക്കൽ ക്യാമ്പ് അദ്ദേഹം ഉദ്ഘാടനം ചെയ്യും.

2024 ജനുവരി 5 മുതൽ 8 വരെയാണ് ശാന്തിഗിരി ആശ്രമം ചെയ്യൂർ ശാഖയുടെ രജത ജൂബിലി ആഘോഷങ്ങൾ നടക്കുക.  വിപുലമായ പരിപാടികളാണ് രജത ജൂബിലിയോടനുബന്ധിച്ച് ചെന്നെ ചെയ്യൂരിലെ ശാന്തിഗിരി ആശ്രമം ബ്രാഞ്ചിൽ നടക്കുന്നത്.

Related Articles

Back to top button