IndiaKeralaLatest

ചെയ്യൂരില്‍ ഗുരുവിനെ വരവേല്‍ക്കാന്‍ ഗ്രാമവാസികളും പഞ്ചായത്തും കൈകോര്‍ക്കുന്നു

“Manju”

ചെയ്യൂര്‍ (ചെന്നൈ) : ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ചില്‍ രണ്ടുനാള്‍ക്കകം ഗുരുവെത്തുകയാണ്. ഗുരുഭക്തര്‍ക്കൊപ്പം ഗ്രാമവാസികളും ഗുരുവിനെക്കാണാന്‍ എത്തുകയാണ്. ഗുരുവിനെ വരവേല്‍ക്കുവാന്‍ ചെയ്യൂര്‍ മുതല്‍ ആശ്രമം വരെയുള്ള റോഡിന് ഇരുവശവും തൊഴിലുറപ്പ് തൊഴിലാളികള്‍ വൃത്തിയാക്കുകയാണ്. ഗുരുവിനെക്കുറിച്ചും ആശ്രമത്തെക്കുറിച്ചും കേട്ടറിവുള്ള അവര്‍ ആശ്രമത്തില്‍ ഇതിനു മുന്‍പും കര്‍മ്മമായി പരിസരശുചീകരണ കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇത്തവണ മുന്നൂറോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ശുചീകരണ യജ്ഞത്തിന് എത്തിയിരിക്കുന്നത്. തമിഴ് നാട്ടിലെ കുടുംബശ്രീയായ നൂറുനാള്‍ വേലെ വായ്പത്തിട്ടം. പഞ്ചയാത്താണ് ഈ ശുചീകരണ യജ്ഞത്തിന് ചുക്കാന്‍ പിടിക്കുന്നത്. തമിഴ് ഊരുമക്കളുടെ ജീവിതത്തിലെ അനഘ നിമിഷങ്ങളാണ് ഗുരുവിന്റെ വരവിലൂടെ സംഭവിക്കാന്‍പോകുന്നത്. ഇന്ന് മുതല്‍ തമിഴ് നാട്ടിലെ ഊരുകളിലേക്ക് ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളും എത്തുന്നതോടെ അവര്‍ക്ക് ആശ്രമവുമായി കൂടുതല്‍ ഇണക്കം വന്നുചേരും.

ജനുവരി 5 നാണ് ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത ചെയ്യൂരിലെത്തുന്നത്. 6 ന് പ്രദേശ വാസികള്‍ക്ക് ഗുരുസ്ഥാനീയ ദര്‍ശനം നല്‍കും. 7ന് ദര്‍ശന മന്ദിരം തിരിതെളിയ്ക്കുകയും പ്രാര്‍ത്ഥനാലയത്തിന് ശിലാസ്ഥാപനം നടത്തുകയും ചെയ്യും. 8 ന് ഗുരുസ്ഥാനീയ പോത്തന്‍കോട് ആശ്രമത്തിലേക്ക് തിരിക്കും.

Related Articles

Back to top button