KeralaLatest

ഫോട്ടോസ്റ്റാറ്റിന് ചിലവേറും

“Manju”

സംസ്ഥാനത്ത് ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള ചാര്‍ജ് വര്‍ധിപ്പിച്ചു. നിലവിലെ മൂന്ന് രൂപയില്‍ നിന്നും നാല് രൂപയായി ഒരു പുറം കോപ്പിക്ക് വര്‍ധിപ്പിച്ചതായി അസോസിയേഷൻ അറിയിച്ചു.

പേപ്പര്‍, ഇങ്ക്, കറണ്ട് ചാര്‍ജ് എന്നിവയില്‍ അടിക്കടി ഉണ്ടാകുന്ന വര്‍ധനവില്‍ പല സ്ഥാപനങ്ങളും പിടിച്ചു നില്‍ക്കാൻ കഴിയാതെ അടച്ച് പൂട്ടുകയാണ്. ഈ സാഹചര്യത്തിലാണ് ഒരു രൂപയുടെ വര്‍ധന തീരുമാനിച്ചത്.

മെമ്പര്‍ഷിപ്പുള്ള സ്ഥാപനങ്ങളില്‍ പുതിയ റേറ്റ് ചാര്‍ട്ട് വിതരണം ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

Related Articles

Back to top button