IndiaLatest

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 20- ന്

“Manju”

ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം ഏപ്രില്‍ മാസം 20- ന്. ഒരു സങ്കര ഗ്രഹണമാണ് ഇത്തവണ ഉണ്ടാകുന്നത്. ചില സ്ഥലങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില്‍ ഭാഗിക സൂര്യഗ്രഹണമായുമായിരിക്കും ദൃശ്യമാകുന്നത്. ഏപ്രില്‍ 20- വ്യാഴാഴ്ച കാണാന്‍ സാധിക്കുന്ന സൂര്യഗ്രഹണത്തിന്റെ പേര് നിംഗളൂ സോളാര്‍ എക്ലിപ്‌സ് എന്നാണ്.

ഏറ്റവും വ്യകതമായി ആകാശത്ത് സൂര്യഗ്രഹണം കാണാന്‍ കഴിയുന്നത് ഓസ്‌ട്രേലിയന്‍ തീരത്തെ നിംഗളൂവില്‍ നിന്നാണുള്ളതാണ്. എന്നാല്‍ ഇന്ത്യയിലുള്ളവര്‍ക്ക് ഇത് ഭാഗീകമായോ പൂര്‍ണമായോ കാണാന്‍ സാധിക്കില്ല. ഓസ്‌ട്രേലിയ, കിഴക്കന്‍ ഏഷ്യ, ദക്ഷിണേഷ്യ, പസഫിക് സമുദ്രം, അന്റാര്‍ട്ടിക്ക, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലാണ് ഈ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിംഗ് മാത്രമാണ് ഇതിനുള്ള ഏക ആശ്രയം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഇംഗ്ലണ്ടിലെ എക്‌സ്മൗത്ത് നഗരത്തില്‍ മാത്രമാണ് പൂര്‍ണമായുള്ള സൂര്യഗ്രഹണം ദൃശ്യമാകുന്നത്. പുലര്‍ച്ചെ 3.34 മുതല്‍ മൂന്ന് മണിക്കൂറോളം നേരം ഭാഗിക സൂര്യഗ്രഹണം ഇവിടെ കാണാന്‍ സാധിക്കും. രാവിലെ 4.29 മുതല്‍ 4.30 വരെ ഒരു മിനിറ്റില്‍ താഴെ സമയത്തിനിടെ പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ കഴിയും. രാവിലെ 6.32-നാണ് സൂര്യഗ്രഹണം പൂര്‍ത്തിയാകുന്നത്.

ഭൂമിയുടെയും സൂര്യന്റെയും ഇടയില്‍ ചന്ദ്രന്‍ എത്തുകയും ഭൂമിയുടെ ചില ഭാഗങ്ങളില്‍ നിഴല്‍ വീഴ്‌ത്തി സൂര്യന്റെ പ്രകാശത്തെ തടയുകയും ചെയ്യുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഈ അവസരത്തില്‍ ചന്ദ്രനോ സൂര്യനോ ഭാഗികമായോ പൂര്‍ണമായോ മറയുകയും ചെയ്യും. 2023-ല്‍ ആകെ നാല് ഗ്രഹണങ്ങള്‍ക്കാകും ഭൂമി സാക്ഷ്യം വഹിക്കുക. രണ്ട് ചന്ദ്രഗ്രഹണങ്ങളും രണ്ട് സൂര്യഗ്രഹണങ്ങളും ആയിരിക്കും അവ.

Related Articles

Back to top button